Saturday, December 01, 2007

bromhexine എന്ന മരുന്നിന്റെ ഉത്ഭവം

ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത്‌ ആയുര്‍വേദത്തെ അധിക്ഷേപിച്ച്‌ ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത്‌ വായിച്ചിട്ട്‌ വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.

ഡോ സൂരജിന്റെ ആദ്യത്തെ രണ്ടു പോസ്റ്റുകള്‍ കണ്ടപ്പോള്‍, ഒരു നല്ല ഉദ്യമമായി തോന്നി സന്തോഷിച്ചതായിരുന്നു. എന്നാല്‍ മൂന്നാമത്തെ പോസ്റ്റ്‌ എന്നെ അതിയായി ദുഃഖിപ്പിച്ചു എന്നു പറയാതിരിക്കുവാന്‍ വയ്യ.

മേല്‍ പറഞ്ഞ പോസ്റ്റില്‍ ഇപ്പോള്‍ ആധുനികവൈദ്യത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ പലതും ആയുര്‍വേദത്തിലെ അറിവുകളില്‍ നിന്നും സമ്പാദിച്ചു എന്ന ധാരണ ശരിയല്ലെന്നും, ആയുര്‍വേദത്തില്‍ അവ ഇപ്പോള്‍ ഉപയോഗിക്കുന്ന indications നല്ല ഉപയോഗിച്ചിരുന്നത്‌ എന്നും ഒരു പ്രസ്താവന കണ്ടു. ഉദാഹരണമായി vincristine, vinblastine ല്‍ തുടങ്ങി - ലിസ്റ്റ്‌ നീളും എന്നവസാനിപ്പിച്ചിരിക്കുന്നു.
his wrds--"

... ലിസ്റ്റ് നീളും പക്ഷേ യാഥാര്‍ഥ്യം സുഖകരമല്ല. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല! രക്താതിസമ്മര്‍ദ്ദം എന്നൊരു സംഗതിയേ ആയുര്‍വേദത്തില്‍ ഇല്ല;


ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ അഭ്യസ്തവിദ്യനായ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചില്ല.
എറ്റവും സാധാരണരില്‍ സാധാരണരായവര്‍ക്കുപോലും അറിയാവുന്ന ഒരുദാഹരണം തരാം-
ആധുനികവൈദ്യത്തില്‍ കഫം അലിഞ്ഞു പോരാനായി ഉപയോഗിക്കുന്ന bromhexine എന്ന മരുന്നിന്റെ ഉത്ഭവം അദ്ദേഹത്തിന്‌ അറിയാതിരിക്കുകയില്ല.

അതുകൊണ്ട്‌ ബാക്കിയുള്ളവര്‍ക്കു വേണ്ടി പറയാം- ആടലോടകം എന്ന പേരില്‍ ഒരു ചെടിയുണ്ട്‌. അതിന്റെ ഇലവാട്ടിപ്പിഴിഞ്ഞ നീര്‌ വീട്ടമ്മമാര്‍ തേനും ചേര്‍ത്ത്‌ ചുമയുള്ളവര്‍ക്ക്‌ കൊടുക്കാറുണ്ട്‌. ആയുര്‍വേദത്തില്‍ ഈ ചെടിയെ വാശാ എന്ന പേരില്‍ അറിയപെടുന്നു. വാശാരിഷ്ടം എന്ന മരുന്ന്‌ ചുമ ശ്വാസം മുട്ടല്‍ ഇവയുള്ളവര്‍ക്ക്‌ വൈദ്യന്മാര്‍ നല്‍കുന്നു.

1960കളുടെ മുമ്പ്‌ ഈ ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഒരു alkaloid ആണ്‌ 'vasicine' ഈ alkaloid ന്‌ കഫത്തെ നേര്‍പ്പിക്കുവാനും, ശ്വാസക്കുഴലുകളെ വികസിപ്പിക്കുവാനും ഉള്ള കഴിവുകളൂണ്ട്‌.

ഇതോടൊപ്പം കണ്ടുപിടിച്ച മറ്റൊരു alkaloid ആണ്‌ 'Vasicinone ' and a multitue of others.
പ്രത്യേകം പ്രത്യേകം പരിശോധിച്ചതില്‍ ഇതാകട്ടെ ശ്വാസക്കുഴലുകളെ ചുരുക്കുന്നതും ആയി കണ്ടു.

എന്നാല്‍ ഇവ ഒന്നിച്ചുപയോഗിച്ചാല്‍ 'Vasicine' ന്റെതായ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഫലപ്രദമാകുന്നതായും പഠനങ്ങളില്‍ നിന്നും വെളിവായി.

അപ്പോള്‍ theophylline പോലെയുള്ള മരുന്നുകളും vasicine ഉം കൂട്ടി ചേര്‍ത്തും നടത്തിയ പഠനങ്ങളില്‍ പോലും സ്വതവേ ആടലോടകത്തിലുള്ള പ്രതിദ്വന്ദികള്‍ എന്നു വിശേഷിപ്പിക്കാവുന്ന തരം ഈ രണ്ടു alkaloids നല്‍കുന്നത്ര ഫലം നല്‍കിയില്ല.

Vasicine, abortion വരെ ഉണ്ടാക്കുവാന്‍ കെല്‍പുള്ള ഒരു alkaloid ആണ്‌ അതിനാല്‍ അതിന്റെ രാസഘടനയില്‍ മാറ്റം വരുത്തി ഉണ്ടാക്കിയതാണ്‌ ഇന്നു നാം ഉപയോഗിക്കുന്ന bromhexine.

എന്നാല്‍ ആടലോടകത്തിലുള്ള എല്ലാ പ്രാകൃതവസ്തുക്കളും കൂടിച്ചെര്‍ന്നതാണെങ്കില്‍ അതിന്‌ ഈ ദൂഷ്യഫലം ഉണ്ടാകുന്നില്ല - ഇതായിരുന്നു ഞാന്‍ ചിത്രകാരനു മറുപടിയായി ആദ്യം പറഞ്ഞതിന്റെ പൊരുള്‍.

അപ്പോള്‍ ചുമയ്ക്കും ശ്വാസം മുട്ടലിനും ആയുര്‍വേദം കൊടുത്തിരുന്ന ആടലോടകവും ആധുനിക വൈദ്യത്തിന്റെ bromhexine ഉം തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നാണ്‌ നമുക്കു മനസ്സിലാകുന്നത്‌ എങ്കില്‍ !!!

അതോ ഇനി blood pressure , Cardiac Failure എന്നൊന്നും ആയുര്‍വേദത്തില്‍ പറഞ്ഞില്ല എന്നാണോ?

വാസ്തവം, അങ്ങനൊന്നും പറഞ്ഞിട്ടില്ല കേട്ടൊ. ആയുര്‍വേദത്തിന്‌ അതിന്റേതായ terminology ഉണ്ട്‌. ആ ശാസ്ത്രം പഠിക്കാത്ത ഒരാള്‍ ഇങ്ങനെ ഒക്കെ അറുത്തുമുറിച്ചെഴുതുന്നത്‌ അനുചിതമാണ്‌.

അതോ ഇനി ആയുര്‍വേദം എന്ന ശാസ്ത്രം കുഴപ്പമില്ല പക്ഷെ അത്‌ practise ചെയ്യുന്നവരില്‍ അശാസ്ത്രീയമായി ചികില്‍സിക്കുകയും രോഗികള്‍ക്ക്‌ ഗുണത്തിനുപകരം ദോഷം ഉണ്ടാക്കുന്നവരേയും ആണൊ ഉദ്ദേശിച്ചത്‌?

എങ്കില്‍ വളരെ ന്യായമായ കാര്യം അതൊക്കെ ഇല്ലാതാക്കേണ്ടതു തന്നെ ആണ്‌. അതോടൊപ്പം അവരെക്കാള്‍ ആയിരക്കണക്കിന്‌ അപകടകാരികളായ തന്റെ അടൂത്ത്‌ വരുന്ന പാവം രോഗിയുടെ വൃക്ക വരെ എടുത്ത്‌ വില്‍ക്കുന്നതുപോലെയുള്ള criminal കുറ്റങ്ങള്‍ ചെയ്യുന്നവരേയും
Please read these also
LINK1
LINK2
LINK3

5 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതോ ഇനി blood pressure , Cardiac Failure എന്നൊന്നും ആയുര്‍വേദത്തില്‍ പറഞ്ഞില്ല എന്നാണോ?

വാസ്തവം, അങ്ങനൊന്നും പറഞ്ഞിട്ടില്ല കേട്ടൊ. ആയുര്‍വേദത്തിന്‌ അതിന്റേതായ terminology ഉണ്ട്‌. ആ ശാസ്ത്രം പഠിക്കാത്ത ഒരാള്‍ ഇങ്ങനെ ഒക്കെ അറുത്തുമുറിച്ചെഴുതുന്നത്‌ അനുചിതമാണ്‌

3:58 AM  
Blogger മൂര്‍ത്തി said...

നന്ദി ഈ വിവരങ്ങള്‍ക്ക്..

ഏത് ചികിത്സാ പദ്ധതിയാണെങ്കിലും അതിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനും അവന്റെ സൌഖ്യവും അയിരിക്കട്ടെ. നല്ല വശങ്ങള്‍ സ്വാംശീകരിക്കുവാനും ഒരു സമഗ്രമായ ചികിത്സാ പദ്ധതി/നയം രൂപീകരിക്കുവാനും മടിക്കേണ്ടതില്ല എന്നാണെന്റെ lay man അഭിപ്രായം. അതിന്റെ വിശദാംശങ്ങള്‍ തീര്‍ച്ചയായും വിദഗ്ദര്‍ തന്നെ തീരുമാനിക്കണം.

ഓഫ് ടോപിക്

എന്റെ ഒരു സുഹൃത്തിന് നടുവേദന വന്നു. തൃശ്ശൂരിലെ ഒരു പ്രസിദ്ധ എല്ലു രോഗ വിദഗ്ദനെ കാണിച്ചു. എക്സ് റേ ഒക്കെ എടുത്തു. ഡിസ്ക് പ്രൊലാപ്സ് എന്ന് കണ്ടു പിടിച്ചു. മരുന്നു കൊടുത്തു. കാലില്‍ മണല്‍ കിഴിയൊക്കെ കെട്ടി പുള്ളി അനങ്ങാതെ കിടന്നു തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ തീര്‍ത്തും വയ്യാതായ അദ്ദേഹം കിഴിയൊക്കെ അഴിച്ചുവെച്ച് തിരുവനന്തപുരത്ത് വന്ന് ഒരു പ്രസിദ്ധ ന്യൂറോ സര്‍ജനെ കണ്ടു. എല്ലാം നോക്കിയ ശേഷം അദ്ദേഹം എന്റെ സുഹൃത്തിനോട് രണ്ടു മൂന്നു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാന്‍ പറഞ്ഞു. അത് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.” നീ ആ ഡോക്ടര്‍ തന്നെ ഗുളികയൊക്കെ വലിച്ചെറിയുക. you are too young for a disc prolapse.". ക്ഷീണത്തിനോ മറ്റോ ഉള്ള ഒന്നു രണ്ടു മരുന്നുകളും കൊടുത്തു. വേറെ ചില ഉപദേശങ്ങളും.പിന്നീട് ഒരു പ്രശ്നവും ഉണ്ടായില്ല.

ഞാന്‍ ഇത് പറഞ്ഞത് കൂടുതല്‍ യന്ത്രങ്ങളുപയോഗിച്ചുള്ള വിലയിരുത്തലോ അത്തരം പരിശോധനകളോ ഒന്നും ഇല്ലാതെയാണ് രണ്ടാമത്തെ ഡോക്ടര്‍ കൃത്യമാ‍യ ഡയഗ്നോസിസില്‍ എത്തിയത് എന്ന് ചൂണ്ടിക്കാണിക്കുവാന്‍ മാത്രം.

5:25 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മൂര്‍ത്തിജീ,
"അന്നോപാധിനിമിത്തേന
ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ"
എന്ന്‌ വാല്‌മീകി പണ്ടെഴുതി. വയ്റ്റുപിഴപ്പിനു വേണ്ടിയുള്ള തത്രപ്പാടില്‍ ആരു നോക്കുന്നു ജനോപകാരമൊക്കെ.
അത്രയേ ഉള്ളു ഇവിടെ പ്രശ്നം.

8:44 AM  
Blogger vadavosky said...

ആരോഗ്യപ്പച്ച എന്ന മരുന്നുചെടിയില്‍ steroidന്റെ crude form ഉണ്ടായിരിക്കണം.ഏതെങ്കിലും പഠനം നടന്നിട്ടുണ്ടോ ?. താങ്കള്‍ക്ക്‌ അറിയാമെങ്കില്‍ പറഞ്ഞു തരിക,

10:58 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആരോഗ്യപ്പച്ച എന്ന മരുന്നുചെടിയില്‍ steroidന്റെ crude form ഉണ്ടായിരിക്കണം.ഏതെങ്കിലും പഠനം നടന്നിട്ടുണ്ടോ ?. താങ്കള്‍ക്ക്‌ അറിയാമെങ്കില്‍ പറഞ്ഞു തരിക,
Sorry. I havn't come across any studies

10:32 PM  

Post a Comment

<< Home